റാഡുക്കാനു മുന്നോട്ട്
Monday, August 25, 2025 1:01 AM IST
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ബ്രിട്ടന്റെ എമ്മ റാഡുക്കാനുവിനു ജയം. ജാപ്പനീസ് താരം എന ഷിബഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് എമ്മ റാഡുക്കാനു തോൽപ്പിച്ചു. സ്കോർ: 6-1, 6-2. പുരുഷ സിംഗിൾസിൽ 18-ാം സീഡായ സ്പാനിഷ് താരം അലഹാഡ്രൊ ഡാവിഡോവിച്ച് രണ്ടാം റൗണ്ടിലേക്കു മുന്നേറി.