കാലിക്കട്ടിന് ജയം
Wednesday, August 27, 2025 2:59 AM IST
കാര്യവട്ടം: കേരള പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിന് രണ്ടാം ജയം. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ കാലിക്കട്ട് 44 റണ്‍സിന് ആലപ്പി റിപ്പിൾസിനെ കീഴടക്കി.
സ്കോർ: കാലിക്കട്ട് 20 ഓവറിൽ 172/8. ആലപ്പി 20 ഓവറിൽ 128/9. കാലിക്കട്ടിനായി 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മോനു കൃഷ്ണനാണ് പ്ലെയർ ഓഫ് ദ മാച്ച്.