ഇന്ത്യൻ ടീമിൽ 3 മലയാളികൾ
Tuesday, August 26, 2025 2:32 AM IST
ന്യൂഡൽഹി: ഖാലിദ് ജമീലിന്റെ ശിക്ഷണത്തിനു കീഴിലുള്ള ആദ്യ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിൽ മൂന്നു മലയാളികൾ.
ഡിഫെൻഡർ മുഹമ്മദ് ഉവൈസ്, മധ്യനിരക്കാരൻ ആഷിഖ് കുരുണിയൻ, ഫോർവേഡ് എം.എസ്. ജിതിൻ എന്നിവരാണ് സിഎഎഫ്എ നേഷൻസ് കപ്പിനുള്ള ഇന്ത്യയുടെ 23 അംഗ ടീമിൽ ഉൾപ്പെട്ട മലയാളികൾ.