എംബപ്പെ ഡബിളില്‍ റയല്‍
Tuesday, August 26, 2025 2:32 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2025-26 സീസണില്‍ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി.
കിലിയന്‍ എംബപ്പെ ഇരട്ട ഗോള്‍ (37’, 83’) നേടിയ എവേ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 3-0ന് റയല്‍ ഒവീഡൊയെ തോല്‍പ്പിച്ചു. സ്റ്റോപ്പേജ് ടൈമില്‍ (90+3’) വിനീഷ്യസ് ജൂണിയര്‍ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
2024-25 സീസണില്‍ റയലില്‍ എത്തിയശേഷം എംബപ്പെയുടെ 46-ാം ഗോളാണ്. റയലിനായി വിനീഷ്യസിന്റെ 107-ാം ഗോളാണ് ഒവീഡോയ്ക്കെതിരേ പിറന്നത്.