റിപ്പിൾസ് ജയം
Tuesday, August 26, 2025 2:32 AM IST
കാര്യവട്ടം: കേരള കിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ആലപ്പി റിപ്പിൾസിന് ആദ്യ ജയം. ട്രിവാൻഡ്രം റോയൽസിനെ മൂന്ന് വിക്കറ്റിന് ആലപ്പി കീഴടക്കി. സ്കോർ: ട്രിവാൻഡ്രം 20 ഓവറിൽ 178/5. ആലപ്പി 19.4 ഓവറിൽ 180/7. മുഹമ്മദ് കൈഫാണ് (30 പന്തിൽ 66 നോട്ടൗട്ട്) ആലപ്പിയുടെ വിജയ ശിൽപ്പി.
ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എസ്. സുബിന് (3), റിയ ബഷീര്‍ (0), ഗോവിന്ദ് ദേവ് പൈ (6) എന്നിവര്‍ നാല് ഓവറിനുള്ളില്‍ പുറത്തായതോടെ ട്രിവാന്‍ഡ്രം റോയല്‍സ് 13/3 എന്ന നിലയില്‍.
എന്നാല്‍, അബ്ദുള്‍ ബാസിതും (22 പന്തില്‍ 31) ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദും (53 പന്തില്‍ 67 നോട്ടൗട്ട്) ചേര്‍ന്ന് ടീമിനെ കരകയറ്റി. എം. നിഖിലിന്റെ (31 പന്തില്‍ 43) സംഭാവനകൂടിയായതോടെ ട്രിവാന്‍ഡ്രം 178ല്‍ എത്തി.