അസംപ്ഷന്‍ ചാമ്പ്യന്‍
Wednesday, August 27, 2025 2:59 AM IST
ചങ്ങനാശേരി: പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടന്ന സൗത്ത് ഇന്ത്യ ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ അസംപ്ഷന്‍ കോളജ് ജേതാക്കള്‍.
അവസാന ലീഗ് മത്സരത്തില്‍ അസംപ്ഷന്‍ കോളജ് ചങ്ങനാശേരി, എസ്ആര്‍എം ഐഎസിടി ചെന്നൈയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കി. സ്കോര്‍: 25-14, 25-15, 31-29.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് രണ്ടാം സ്ഥാനവും എസ്ആര്‍എം ചെന്നൈ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബാസ്കറ്റ് ഫൈനല്‍
സൗത്ത് ഇന്ത്യ ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ പാലാ അല്‍ഫോന്‍സയും ആതിഥേയരായ ചങ്ങനാശേരി അസംപ്ഷനും ഏറ്റുമുട്ടും.
സെമി ഫൈനല്‍ ലീഗിലെ അവസാന മത്സരങ്ങളില്‍ അസംപ്ഷന്‍ കോളജ് തിരുവനന്തപുരം മാര്‍ ഇവാനിയോസിനെയും (63-40) അല്‍ഫോന്‍സ കോളജ് കൊല്ലം എസ്എന്നിനെയും (70-29) തോല്‍പ്പിച്ചു.