സിന്ധു, പ്രണോയ് രണ്ടാം റൗണ്ടില്‍
Wednesday, August 27, 2025 2:59 AM IST
പാരീസ്: 2025 ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ് എന്നിവര്‍ രണ്ടാം റൗണ്ടില്‍. സിന്ധു നേരിട്ടുള്ള ഗെയിമിന് ബള്‍ഗേറിയയുടെ കലോയാന നല്ബന്റോവയെ തോല്‍പ്പിച്ചു. സ്കോര്‍: 23-21, 21-6.
പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് ഫിന്‍ലന്‍ഡിന്റെ ജോക്കിം ഓള്ഡോള്ഫിനെയാണ് ആദ്യ റൗണ്ടില്‍ കീഴടക്കിയത്; 21-18, 21-15.