എന്‍ഗുമോഹ ജയം
Wednesday, August 27, 2025 2:59 AM IST
ലണ്ടന്‍: 16കാരന് റിയോ എന്‍ഗുമോഹ സ്റ്റോപ്പേജ് ടൈമില്‍ (90+10’) നേടിയ ഗോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനു ജയം.
ലിവര്‍പൂള്‍ 3-2ന് ന്യൂകാസില്‍ യുണൈറ്റഡിനെയാണ് തോല്‍പ്പിച്ചത്. ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോള്‍ സ്കോറര്‍ എന്ന റിക്കാര്‍ഡും എന്‍ഗുമോഹ സ്വന്തമാക്കി.