കോമണ്‍വെൽത്ത് ഗെയിംസ് അഹമ്മദാബാദിൽ
Thursday, August 28, 2025 3:53 AM IST
ന്യൂഡൽഹി: 2030 കോമണ്‍വെൽത്ത് ഗെയിംസ് വേദിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും.
ലോകോത്തര സ്റ്റേഡിയങ്ങൾ, അത്യാധുനിക പരിശീലന സൗകര്യങ്ങൾ, ആവേശകരമായ കായിക സംസ്കാരം എന്നിവയാണ് അഹമ്മദാബാദിന് അനുകൂലമായത്.
അഹമ്മദാബാദ് വേദിയാക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാർച്ചിൽ ലഭിച്ച അപേക്ഷ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) അംഗീകാരം നൽകി ദിവസങ്ങൾക്കുള്ളിലാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യ അവസാനമായി കോമണ്‍വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത് 2010ലാണ്.