അൽഫോൻസ ജേതാക്കൾ
Thursday, August 28, 2025 3:53 AM IST
ചങ്ങനാശേരി: അസംപ്ഷൻ പ്ലാറ്റിനം ജൂബിലി സൗത്ത് ഇന്ത്യ ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അൽഫോൻസ കോളജ് പാല ജേതാക്കൾ. ഫൈനലിൽ ആതിഥേയരായ അസംപ്ഷൻ കോളജിനെയാണ് അൽഫോൻസ പരാജയപ്പെടുത്തിയത്. സ്കോർ: 88-79.
അൽഫോസയുടെ റീമ റൊണാൾഡ് എട്ടു ത്രീ പോയിന്റുകൾ അടക്കം 33 പോയിന്റ് നേടി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിനെ (57-40) പരാജയപ്പെടുത്തി കൊല്ലം എസ്എൻ കോളജ് മൂന്നാം സ്ഥാനം സ്വന്തമാക്കി.