ജലജ് സക്സേന കളിക്കില്ല
Thursday, August 28, 2025 3:53 AM IST
തിരുവനന്തപുരം: വരാൻ പോകുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിൽ നിലവിലെ റണ്ണറപ്പായ കേരളത്തിന് വൻ തിരിച്ചടി. ജലജ് സക്സേന കേരളത്തിനായി കളിക്കില്ല. വ്യക്തിപരമായ കാരണത്തെത്തുടർന്ന് അസാന്നിധ്യം സക്സേന സംസ്ഥാന അസോസിയേഷനെ അറിയിച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ കുടുംബത്തിൽനിന്ന് അകന്നുനിൽക്കാൻ കഴിയില്ലെന്നും പ്രായമായ മാതാപിതാക്കളുടെ അടുത്ത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2016ൽ കേരള ടീമിന്റെ ഭാഗമായതിനുശേഷം 2,215 റണ്‍സ് സക്സേന നേടിയിട്ടുണ്ട. 59 മത്സരങ്ങളിൽനിന്ന് 21 അഞ്ച് വിക്കറ്റ് നേട്ടങ്ങളുൾപ്പെടെ 269 വിക്കറ്റും നേടി. കഴിഞ്ഞ സീസണിൽ കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുന്നതിൽ സക്സേന നിർണായക പങ്ക് വഹിച്ചു.
അതേസമയം കഴിഞ്ഞ സീസണിൽ കേരളത്തിനായി കളിച്ച ഓൾറൗണ്ടർ ആദിത്യ സർവാതെ ഈ വർഷം ഛത്തീസ്ഗഡിനായി കളിക്കാൻ കെസിഎയിൽ നിന്ന് എൻഒസി വാങ്ങി.