ഏഷ്യാ കപ്പ്: നാളെ തുടക്കം
Thursday, August 28, 2025 3:53 AM IST
രാജ്ഗിർ (ബിഹാർ): ഏഷ്യാ കപ്പ് പുരുഷ ഹോക്കി ടൂർണമെന്റ് പോരാട്ടത്തിന് നാളെ തുടക്കം. പ്രോ ലീഗ് തകർച്ചയ്ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ഇന്ത്യക്ക് ടൂർണമെന്റ് ജീവൻമരണ പോരാട്ടമാണ്.
ഏഷ്യയിലെ എട്ട് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് 2026 എഫ്ഐഎച്ച് ഹോക്കി ലോകകപ്പിനു യോഗ്യത നേടാനുള്ള അവസരം കൂടിയായതിനാൽ എല്ലാ ടീമുകൾക്കും നിർണായകമാണ്. പൂൾ എയിൽ ജപ്പാൻ, ചൈന, കസാക്കിസ്ഥാൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ. ആദ്യ മത്സരം 29ന് ചൈനയുമായാണ്. സെപ്റ്റംബർ ഏഴിനാണ് ഫൈനൽ.
പ്രവേശനം സൗജന്യം
29ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് പുരുഷ ഹോക്കി ടൂർണമെന്റിൽ കാണികൾക്കു സൗജന്യ പ്രവേശനം. ഹോക്കി ഇന്ത്യ ആപ്പിലോ www.ticketgenie.in എന്ന വെബ്സൈറ്റിലോ റജിസ്റ്റർ ചെയ്താൽ ടിക്കറ്റുകൾ സൗജന്യമായി ലഭിക്കും.