ദുലീപ് ട്രോഫി: ഇന്ന് തുടക്കം
Thursday, August 28, 2025 3:53 AM IST
ബംഗളൂരു: 2025-26 ദുലീപ് ട്രോഫി ക്രിക്കറ്റ് ഇന്ന് ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ആരംഭിക്കും. 1961-62ൽ ആദ്യമായി നടന്ന ടൂർണമെന്റിന്റെ 62-ാം പതിപ്പിനാണ് തുടക്കമാകുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യ എ, ബി, സി, ഡി ടീമുകളുമായി റൗണ്ട് റോബിൻ ഫോർമാറ്റിൽ നടത്തിയ മത്സരത്തിനുശേഷം നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, സെൻട്രൽ, നോർത്ത് ഈസ്റ്റ് സോണുകൾ ഉൾപ്പെടുന്ന പരന്പരാഗത സോണൽ നോക്കൗട്ട് സിസ്റ്റത്തിലാണ് ടൂർണമെന്റ് നടത്തുന്നത്.
ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, തിലക് വർമ തുടങ്ങിയ താരങ്ങൾ പങ്കെടുക്കും. നോർത്ത് സോണിനെ നയിക്കുന്ന ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമായതിനാൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്.
ഇത്തവണ ടൂർണമെന്റ് നോക്കൗട്ട് ഫോർമാറ്റിൽ നടക്കും. നോർത്ത് സോണ്‍- ഈസ്റ്റ് സോണ്‍, സെൻട്രൽ സോണ്‍- നോർത്ത് ഈസ്റ്റ് സോണ്‍ എന്നിവർ ക്വാർട്ടർ ഫൈനലിൽ മത്സരിക്കും.
വിജയികൾ സെമിഫൈനലിൽ സൗത്ത് സോണ്‍, വെസ്റ്റ് സോണ്‍ എന്നീ ടീമുകളെ നേരിടും. വിജയികൾ സെപ്റ്റംബർ 11ന് നടക്കുന്ന ഫൈനലിൽ മത്സരിക്കും.