ന്യൂ​​യോ​​ര്‍​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ല്‍ വ​​മ്പ​​ന്മാ​​രാ​​യ കാ​​ര്‍​ലോ​​സ് അ​​ല്‍​ക​​രാ​​സ്, അ​​രീ​​ന സ​​ബ​​ലെ​​ങ്ക, ജെ​​സീ​​ക്ക പെ​​ഗു​​ല തു​​ട​​ങ്ങി​​യ​​വ​​ര്‍ മൂ​​ന്നാം റൗ​​ണ്ടി​​ല്‍. പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ അ​​ല്‍​ക​​രാ​​സ് ര​​ണ്ടാം റൗ​​ണ്ടി​​ല്‍ ഇ​​റ്റ​​ലി​​യു​​ടെ മാ​​റ്റി​​യ ബെ​​ല്ലൂ​​ച്ചി​​യെ കീ​​ഴ​​ട​​ക്കി.

സ്‌​​കോ​​ര്‍: 6-1, 6-0, 6-3. അ​​മേ​​രി​​ക്ക​​യു​​ടെ ബെ​​ന്‍ ഷെ​​ല്‍​ട്ട​​ണ്‍, ഫ്രാ​​ന്‍​സെ​​സ് തി​​യാ​​ഫോ, സെ​​ര്‍​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് തു​​ട​​ങ്ങി​​യ​​വ​​രും മൂ​​ന്നാം റൗ​​ണ്ടി​​ല്‍ ഇ​​ടം നേ​​ടി.

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക ര​​ണ്ടാം റൗ​​ണ്ടി​​ല്‍ റ​​ഷ്യ​​യു​​ടെ പോ​​ളി​​ന കു​​ഡെ​​ര്‍​മെ​​റ്റോ​​വ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് മൂ​​ന്നാം റൗ​​ണ്ടി​​ല്‍ എ​​ത്തി​​യ​​ത്.

സ്‌​​കോ​​ര്‍: 7-6 (7-4), 6-2. ഏ​​ഴാം സീ​​ഡ് ഇ​​റ്റ​​ലി​​യു​​ടെ ജാ​​സ്മി​​ന്‍ പൗ​​ളി​​നി, അ​​ഞ്ചാം സീ​​ഡ് റ​​ഷ്യ​​യു​​ടെ മി​​റ ആ​​ന്‍​ഡ്രീ​​വ, 10-ാം സീ​​ഡ് അ​​മേ​​രി​​ക്ക​​യു​​ടെ എ​​മ്മ ന​​വാ​​രോ, ഒ​​മ്പ​​താം സീ​​ഡ് ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന തു​​ട​​ങ്ങി​​യ​​വ​​രും മൂ​​ന്നാം റൗ​​ണ്ടി​​ല്‍ പ്ര​​വേ​​ശി​​ച്ചു.


ഡ്രെ​​പ്പ​​ര്‍, റൂ​​ഡ് പു​​റ​​ത്ത്

പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ അ​​ഞ്ചാം സീ​​ഡാ​​യ ജാ​​ക് ഡ്രെ​​പ്പ​​ര്‍ പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ര​​ണ്ടാം റൗ​​ണ്ടി​​ല്‍ ക​​ള​​ത്തി​​ല്‍ എ​​ത്തി​​യി​​ല്ല. അ​​തോ​​ടെ എ​​തി​​രാ​​ളി​​യാ​​യ സി​​സൗ ബെ​​ര്‍​ഗ്‌​​സ് മൂ​​ന്നാം റൗ​​ണ്ടി​​ലേ​​ക്കു മു​​ന്നേ​​റി. 11-ാം സീ​​ഡ് ഹോ​​ള്‍​ഗ​​ര്‍ റൂ​​ണ്‍, 12-ാം സീ​​ഡ് കാ​​സ്പ​​ര്‍ റൂ​​ഡ്, 16-ാം സീ​​ഡ് ജാ​​ക്കൂ​​ബ് മെ​​ന്‍​ഷി​​ക് തു​​ട​​ങ്ങി​​യ മു​​ന്‍​നി​​ര​​ക്കാ​​രും ര​​ണ്ടാം റൗ​​ണ്ടി​​ല്‍ പു​​റ​​ത്താ​​യി.

ജ​​ര്‍​മ​​നി​​യു​​ടെ ജാ​​ന്‍ ലെ​​നാ​​ര്‍​ഡ് സ്ട്ര​​ഫി​​നോ​​ട് അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് റൂ​​ണ്‍ തോ​​ല്‍​വി സ​​മ്മ​​തി​​ച്ച​​ത്. സ്‌​​കോ​​ര്‍: 7-6 (7-5), 2-6, 6-3, 4-6, 7-5. അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ ബെ​​ല്‍​ജി​​യ​​ത്തി​​ന്‍റെ റാ​​ഫേ​​ല്‍ കൊ​​ളി​​ഗ്ന​​ണ്‍ ആ​​ണ് റൂ​​ഡി​​നെ തോ​​ല്‍​പ്പി​​ച്ച​​ത്.