ബാഴ്സ x പിഎസ്ജി
Friday, August 29, 2025 1:40 AM IST
സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ 2025-26 സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നും (പിഎസ്ജി) സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണയും ലീഗ് റൗണ്ടില്‍ ഏറ്റുമുട്ടും.
ചെല്‍സി, ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട്, ക്ലബ് ബ്രൂഗ, സ്ലാവി പ്രാഗ, എഫ്സി കോപ്പന്‍ഹേഗന്‍, ന്യൂകാസില്‍ യുണൈറ്റഡ്, ഒളിമ്പിയാകൊസ് തുടങ്ങിയവയാണ് ലീഗ് സ്റ്റേജില്‍ ബാഴ്സലോണയുടെ മറ്റ് എതിരാളികള്‍.