ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്: 19 അംഗ ടീമിനെ പ്രഖ്യാപിച്ചു
Monday, September 1, 2025 1:13 AM IST
ടോക്കിയോ: സെപ്റ്റംബറിൽ ടോക്കിയോയിൽ ആരംഭിക്കുന്ന ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ 19 അംഗ ടീമിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) പ്രഖ്യാപിച്ചു. ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷ ജാവലിൻ താരം നീരജ് ചോപ്രയാണ്.
സെപ്റ്റംബർ 13 മുതൽ 21 വരെ ടോക്കിയോയിലാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്. 15 ഇനങ്ങളിലായി 14 പുരുഷ താരങ്ങളും അഞ്ച് വനിത അത്ലറ്റുകളുമാണ് ഇന്ത്യയുടെ 19 അംഗ ടീമിലുള്ളത്.
നീരജ് ചോപ്രയെ കൂടാതെ സച്ചിൻ യാദവ്, യാഷ് വീർ സിംഗ്, രോഹിത് യാദവ് എന്നീ മൂന്ന് ഇന്ത്യൻ ജാവലിൻ താരങ്ങൾ കൂടി ഈ ഇനത്തിൽ മത്സരിക്കും.