ഇന്ത്യ- പാക്കിസ്ഥാൻ മത്സര ടിക്കറ്റിന് റിക്കാർഡ് വില
Sunday, August 31, 2025 1:33 AM IST
ദുബായ്: യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങി. ഓണ്‍ലൈനിൽ ആരംഭിച്ച ടിക്കറ്റിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളിൽ സ്റ്റേഡിയങ്ങളിലെ കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങാനും അവസരമൊരുക്കും. ടൂർണമെന്റിലെ ഇന്ത്യ-പാകിസ്ഥാൻ ഗ്ലാമർ പോരാട്ടത്തിന്റെ ടിക്കറ്റിനായാണ് കൂടുതൽ ആവശ്യക്കാരുള്ളത്.
ഏഴ് മത്സരങ്ങളുടെ പാക്കേജായി മാത്രമേ ഇപ്പോൾ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവു. ഇതിന് 1,400 ദിർഹം മുതലാണ് (ഏകദേശം 33,613 രൂപ) നിരക്ക്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മാത്രമായുള്ള ടിക്കറ്റുകൾ പിന്നീട് ലഭ്യമാകുമെന്നാണ് കരുതുന്നത്.