ഹര്‍മന്‍പ്രീതിനു ഹാട്രിക്; ഇന്ത്യ ചൈനയെ കീഴടക്കി
Saturday, August 30, 2025 1:52 AM IST
രാജ്ഗിര്‍ (ബിഹാര്‍): 2025 ഏഷ്യ കപ്പ് പുരുഷ ഹോക്കിയില്‍ പൂള് എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു ജയം.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ ഹാട്രിക്കിന്റെ ബലത്തില്‍ ഇന്ത്യ 4-3നു ചൈനയെ തോല്‍പ്പിച്ചു. ഫസ്റ്റ് ക്വാര്‍ട്ടറില്‍ 1-0നു പിന്നില്‍നിന്നശേഷമാണ് ഇന്ത്യ ജയത്തിലേക്കെത്തിയത്. 20, 33, 47 മിനിറ്റുകളിലായിരുന്നു ഹര്‍മന്‍പ്രീത് സിംഗിന്റെ ഗോളുകള്‍. ജുഗരാജ് സിംഗാണ് (18’) ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്.
പൂളിനെ ആദ്യ മത്സരത്തില്‍ ജപ്പാന് 7-0ന് കസാക്കിസ്ഥാനെ തോല്‍പ്പിച്ചു. പൂള് ബിയില്‍ മലേഷ്യ 4-1ന് ബംഗ്ലാദേശിനെയും ദക്ഷിണകൊറിയ 7-0ന് ചൈനീസ് തായ്പെയിയെയും തകര്‍ത്തു. നാളെ ജപ്പാന് എതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.