ഖാലിദിന്റെ കീഴിൽ ജയത്തുടക്കം
Saturday, August 30, 2025 1:52 AM IST
ഹിസോര് (തജിക്കിസ്ഥാന്‍): സെൻട്രൽ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (കാഫ) ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ പുരുഷന്മാർക്ക് ജയം.
ആതിഥേയരായ തജിക്കിസ്ഥാനെ ഒന്നിന് എതിരേ രണ്ട് ഗോളിന് ഇന്ത്യ കീഴടക്കി. ഇന്ത്യയേക്കാൾ ഉയർന്ന റാങ്കിലുള്ള തജിക്കിസ്ഥാനെ നീണ്ട 17 വർഷത്തിനു ശേഷമാണ് കീഴടക്കുന്നതെന്നതും ശ്രദ്ധേയം. ഇതോടെ ഖാലിദ് ജമീലിന്റെ ശിക്ഷണത്തിനു കീഴിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കാനും നിലക്കടുവകൾക്കു സാധിച്ചു.
ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1നു മുന്നിലായിരുന്നു. 5-ാം മിനിറ്റില്‍ അന്‍വര്‍ അലിയാണ് ഇന്ത്യക്കായി ആദ്യ ഗോള്‍ നേടിയത്. 13-ാം മിനിറ്റില്‍ സന്ദേശ് ജിങ്കനും തജിക്കിസ്ഥാന്റെ വല കുലുക്കി. എന്നാല്‍, 23-ാം മിനിറ്റില്‍ ആതിഥേയര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.