പൊരുതി ജയിച്ച് ആലപ്പി
Saturday, August 30, 2025 1:52 AM IST
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ ആലപ്പി റിപ്പിൾസിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ രണ്ട് വിക്കറ്റിന് ആലപ്പി കീഴടക്കി.
ഒരു പന്തിൽ രണ്ട് റണ്‍സ് ജയിക്കാൻ വേണ്ടപ്പോൾ രണ്ട് വൈഡിലൂടെ കാലിക്കട്ട് ആലപ്പിയുടെ ദൗത്യം എളുപ്പത്തിലാക്കി. സ്കോർ: കാലിക്കട്ട് 20 ഓവറിൽ 176/5. ആലപ്പി 19.5 ഓവറിൽ 177/8. അഭിഷേക് പി. നായരാണ് (27 പന്തിൽ 54) ആലപ്പിയുടെ ടോപ് സ്കോറർ.
ആദ്യം ബാറ്റ് ചെയ്ത കാലിക്കട്ട് ഗ്ലാബ്സ്റ്റാഴ്സിനുവേണ്ടി ആറും ഏഴും നമ്പറില്‍ ക്രീസിലെത്തിയ സല്മാന് നിസാറും പി. അന്‍ഫലുമാണ് തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചത്.
അഞ്ചിന് 71 എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ഇവര്‍ ടീമിനെ 176ല്‍ എത്തിച്ചു. സല്മാന് നിസാര്‍ 26 പന്തില്‍ നാല് സിക്സും രണ്ട് ഫോറും അടക്കം 48 റണ്‍സുമായും അന്‍ഫല്‍ 27 പന്തില്‍ അഞ്ച് സിക്സും മൂന്നു ഫോറും ഉള്‍പ്പെടെ 52 റണ്‍സുമായും പുറത്താകാതെ നിന്നു.