ചെൽസിക്ക് ജയം
Sunday, August 31, 2025 1:33 AM IST
സ്റ്റാംഫോർഡ് ബ്രിഡ്ജ്: പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് തകർപ്പൻ ജയം. ഫുൾഹാമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.
ആദ്യ പകുതിയുടെ അവസാന നിമിഷം ജോവോ പെട്രോ ചെൽസിക്കായി സ്കോർ ചെയ്ത് ലീഡ് നേടി. 56-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെ രണ്ടാം ഗോളുമായി ആധിപത്യം പൂർണമാക്കി. ഫുൾഹാമിന്റെ മുന്നേറ്റങ്ങൾ ഫലം കണ്ടില്ല.