ബംഗളൂരു ദുരന്തം: സഹായധനം പ്രഖ്യാപിച്ച് ആർസിബി
Sunday, August 31, 2025 1:33 AM IST
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആൾക്കൂട്ട ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതമാണ് ആർസിബി സഹായധനം പ്രഖ്യാപിച്ചത്.
ജൂണ്‍ മൂന്നിന് നടന്ന ഐപിഎൽ ഫൈനലിന് തൊട്ടടുത്ത ദിവസം ജൂണ്‍ നാലിന് ആർസിബിയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയവരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരിക്കിലും പെട്ട് മരിച്ചത്. 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.