മെഡലുറപ്പിച്ച് സ്വാത്വിക്- ചിരാഗ് സഖ്യം
Sunday, August 31, 2025 1:33 AM IST
അഡിഡാസ് അരീന: ബിഡബ്ല്യുഎഫ് ലോക ചാന്പ്യൻഷിപ്പ് പുരുഷ ഡബിൾസ് ബാഡ്മിന്റനിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ സാത്വിക്സായിരാജ് രങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം.
ഇരുവരും ലോക രണ്ടാം നന്പർ ടീമായ മലേഷ്യയുടെ ആരോണ്‍ ചിയ-വൂയി യിക് സോഹ്ൻ സഖ്യത്തെ 21-12, 21-19 സ്കോറിന് പരാജയപ്പെടുത്തി സെമിഫൈനലിൽ കടന്നു.
സെമിഫൈനലിൽ സാത്വിക്കും ചിരാഗും ലോക 11-ാം നന്പർ താരം ചൈനയുടെ ലി യിയു-ബോ യാങ് ചെന്നിനെ നേരിടും.