പരിക്ക്: ദീപിക ഏഷ്യാ കപ്പിന് ഇല്ല
Sunday, August 31, 2025 1:33 AM IST
ന്യൂഡൽഹി: വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ ദീപിക കളിക്കില്ല. പരിശീലനത്തിനിടെയുണ്ടായ പരിക്കിനെത്തുടർന്ന് താരം ചൈനയിലേക്ക് ദേശീയ ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ലെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.
സെപ്റ്റംബർ 5 മുതൽ 14 വരെ ഹാങ്ഷൗവിൽ നടക്കുന്ന ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ദീപികയ്ക്ക് പകരം സാക്ഷിയെ ഉൾപ്പെടുത്തി.
പൂൾ ബിയിലുള്ള ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാൻ, തായ്ലൻഡ്, സിംഗപ്പൂർ എന്നിവരുമായി ഏറ്റുമുട്ടും. സെപ്റ്റംബർ 5ന് തായ്ലൻഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 6ന് ജപ്പാനെതിരേയും 8ന് സിംഗപ്പൂരിനെതിരേയും പോരാടും.