ന്യൂ​​ഡ​​ൽ​​ഹി: 2008ലെ ​​വി​​വാ​​ദ​​മാ​​യ ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ്- ശ്രീ​​ശാ​​ന്ത് ’ത​​ല്ലു കേ​​സി’​​ന്‍റെ പൂ​​ർ​​ണ​​മാ​​യ ദൃ​​ശ്യ​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ട​​തി​​ൽ മു​​ൻ ഐ​​പി​​എ​​ൽ ക​​മ്മി​​ഷ​​ണ​​ർ ല​​ളി​​ത് മോ​​ദി​​ക്കെ​​തി​​രേ രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​വു​​മാ​​യി ശ്രീ​​ശാ​​ന്തി​​ന്‍റെ ഭാ​​ര്യ ഭു​​വ​​നേ​​ശ്വ​​രി.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം മു​​ൻ ഓ​​സ്ട്രേ​​ലി​​യ​​ൻ ക്യാ​​പ്റ്റ​​ൻ മൈ​​ക്ക​​ൽ ക്ലാ​​ർ​​ക്കു​​മൊ​​ത്തു​​ള്ള ബി​​യോ​​ണ്ട് 23 പോ​​ഡ്കാ​​സ്റ്റി​​ലൂ​​ടെ​​യാ​​ണ് 18 വ​​ർ​​ഷം മു​​ന്പു​​ള്ള ഇ​​തു​​വ​​രെ ആ​​രും കാ​​ണാ​​ത്ത വീ​​ഡി​​യോ ല​​ളി​​ത് മോ​​ദി പു​​റ​​ത്തു​​വി​​ട്ട​​ത്. സം​​ഭ​​വ​​ത്തി​​ൽ മൈ​​ക്ക​​ൽ ക്ലാ​​ർ​​ക്കി​​നെ​​തി​​രേ​​യും ഭു​​വ​​നേ​​ശ്വ​​രി വി​​മ​​ർ​​ശ​​ന​​മു​​ന്ന​​യി​​ച്ചു.

“ല​​ളി​​ത് മോ​​ദി, മൈ​​ക്ക​​ൽ ക്ലാ​​ർ​​ക്ക് നി​​ങ്ങ​​ളെ ഓ​​ർ​​ത്ത് ല​​ജ്ജ തോ​​ന്നു​​ന്നു. ചീ​​പ് പ​​ബ്ലി​​സി​​റ്റി​​ക്കും വ്യൂ​​സി​​നു​​മാ​​യി 2008ൽ ​​ന​​ട​​ന്ന ഒ​​രു കാ​​ര്യ​​ത്തെ ഇ​​പ്പോ​​ൾ വ​​ലി​​ച്ചി​​ഴ​​ച്ച നി​​ങ്ങ​​ൾ മ​​നു​​ഷ്യ​​ന​​​​ല്ല. ശ്രീ​​ശാ​​ന്തും ഹ​​ർ​​ഭ​​ജ​​നും അ​​തെ​​ല്ലാം മ​​റ​​ന്ന് മു​​ന്നോ​​ട്ടു​​പോ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ന്ന് അ​​വ​​ർ സ്കൂ​​ളി​​ൽ പോ​​കു​​ന്ന കു​​ട്ടി​​ക​​ളു​​ടെ അ​​ച്ഛ​​ൻ​​മാ​​രാ​​ണ്. എ​​ന്നി​​ട്ടും നി​​ങ്ങ​​ൾ അ​​വ​​രെ ആ ​​പ​​ഴ​​യ മു​​റി​​വി​​ലേ​​ക്ക് വ​​ലി​​ച്ചെ​​റി​​യാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണ്. അ​​ത് തി​​ക​​ച്ചും വെ​​റു​​പ്പു​​ള​​വാ​​ക്കു​​ന്ന​​തും ഹൃ​​ദ​​യ​​ശൂ​​ന്യ​​വും മ​​നു​​ഷ്യ​​ത്വ​​ര​​ഹി​​ത​​വു​​മാ​​ണ്”, ഇ​​ൻ​​സ്റ്റാ​​ഗ്രാം സ്റ്റോ​​റി​​യി​​ൽ ഭു​​വ​​നേ​​ശ്വ​​രി കു​​റി​​ച്ചു.