സംസ്ഥാന പിക്കിള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പ്
Sunday, August 31, 2025 1:33 AM IST
കൊച്ചി: ഫെഡറേഷന് ഓഫ് പിക്കിള്‍ബോള്‍ അസോസിയേഷന്‍സ് ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് പിക്കിള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 13നും 14നും കാക്കനാട് പിക്കിള്‍ബോള്‍ ഇന്‍ഡോര്‍ കോര്‍ട്ടിലാണു മത്സരങ്ങള്‍.
13ന് രാവിലെ ഒന്‍പതിന് കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ സെക്രട്ടറി എസ്.എ.എസ്. നവാസ് ഉദ്ഘാടനം ചെയ്യും. ഫലത്തിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ മത്സരാര്‍ഥികളില്‍നിന്നു സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് ജേക്കബ് ബിജോ ഡാനിയേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഏഴു കാറ്റഗറികളിലായാണു മത്സരം. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പങ്കെടുക്കാം. ഓരോ കാറ്റഗറിയിലും സംസ്ഥാന ടീമിനെ കണ്ടെത്തും. ജമ്മുവില്‍ 26 മുതല്‍ 28 വരെ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇവര്‍ക്കു പങ്കെടുക്കാം. പത്രസമ്മേളനത്തില്‍ സെക്രട്ടറി ജീന എം. ജേക്കബ്, ജില്ലാ സെക്രട്ടറി ഷിബു സെബാസ്റ്റ്യന്‍, വി.പി. ബിജീഷ് എന്നിവരും പങ്കെടുത്തു.