ഫ്രഞ്ച് ലീഗ്: പിഎസ്ജി ഗോളാരവം
Monday, September 1, 2025 1:13 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ മുൻ ചാന്പ്യൻമാരായ പിഎസ്ജിക്ക് വന്പൻ വിജയം. ഒൻപത് ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ടുലൗസ് എഫ്സിയെയാണ് പിഎസ്ജി വീഴ്ത്തിയത്. മൂന്നിനെതിരേ ആറ് ഗോളുകൾക്കാണ് പിഎസ്ജി വിജയം സ്വന്തമാക്കിയത്.
പിഎസ്ജിക്ക് വേണ്ടി ജാവോ നെവസ് ഹാട്രിക് നേടിയപ്പോൾ ഉസ്മാൻ ഡെംബലെ ഡബിളടിച്ച് തിളങ്ങി. സീസണിൽ പിഎസ്ജിയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. ലീഗ് വണ്ണിലെ ഒൻപത് പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.