ആല​​പ്പു​​ഴ: കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ ജി​​ല്ലാ ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 50-ാമ​​ത് സ​​ബ് ജൂ​​നി​​യ​​ർ കേ​​ര​​ള സ്റ്റേ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് 2025 നോ​​ക്ക് ഒൗ​​ട്ട് മ​​ത്സ​​ര വേ​​ദി​​യാ​​യി. ക​​പ്പ​​ക്ക​​ട പു​​ന്ന​​പ്ര​​യി​​ലെ ജ്യോ​​തി നി​​കേ​​ത​​ൻ സീ​​നി​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കും.

ആ​​തി​​ഥേ​​യ​​രാ​​യ ആ​​ല​​പ്പു​​ഴ ആ​​ണ്‍​കു​​ട്ടി​​ക​​ളും പെ​​ണ്‍​കു​​ട്ടി​​ക​​ളും ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ആ​​ല​​പ്പു​​ഴ ആ​​ണ്‍​കു​​ട്ടി​​ക​​ൾ പ​​ത്ത​​നം​​തി​​ട്ട​​യെ വീ​​ഴ​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ (70-34) സ്കോ​​റി​​ന് കോ​​ഴി​​ക്കോ​​ടി​​നെ​​യും തോ​​ൽ​​പ്പി​​ച്ചു.

വൈ​​കു​​ന്നേ​​രം ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വ​​യ​​നാ​​ടി​​നെ (80-27)ന് ​​തോ​​ൽ​​പ്പി​​ച്ചു പൂ​​ൾ ഡി​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി. പെ​​ണ്‍​കു​​ട്ടി​​ക​​ൾ ഗ്രൂ​​പ്പ് എ​​യി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി.


ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ പൂ​​ൾ ഡി​​യി​​ൽ ആ​​ല​​പ്പു​​ഴ​​യെ കൂ​​ടാ​​തെ കോ​​ഴി​​ക്കോ​​ട്- പ​​ത്ത​​നം​​തി​​ട്ട വി​​ജ​​യി​​ക​​ളും ഇടം നേടും. പൂ​​ൾ എ​​യി​​ൽനി​​ന്ന് കോ​​ട്ട​​യം, ക​​ണ്ണൂ​​ർ, പൂ​​ൾ ബി​​ തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, പൂ​​ൾ സിയി​​ൽനി​​ന്ന് ​​ തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം എ​​ന്നി​​വ​​രും അ​​വ​​സാ​​ന എ​​ട്ടി​​ൽ ഇ​​ടം നേ​​ടി.
പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ പൂ​​ൾ എ​​യി​​ൽനി​​ന്ന് ആ​​ല​​പ്പു​​ഴ​​യും, മ​​ല​​പ്പു​​റ​​വും പൂ​​ൾ ബി​​യി​​ൽനി​​ന്ന് കോ​​ഴി​​ക്കോ​​ടും ക​​ണ്ണൂ​​രും, സി​​യി​​ൽനി​​ന്ന് കോ​​ട്ട​​യ​​വും എ​​റ​​ണാ​​കു​​ള​​വും പൂ​​ൾ ഡി​​യി​​ൽനി​​ന്ന് തൃ​​ശൂ​​രും കൊ​​ല്ല​​വും ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു.