സ്പാനിഷ് ലീഗ്: റയൽ മാഡ്രിഡിന് മൂന്നാം ജയം
Monday, September 1, 2025 1:13 AM IST
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് തുടർച്ചയായ മൂന്നാം ജയം. മയ്യോർക്കയെ ഒന്നിനതിരേ രണ്ട് ഗോളിന് തോൽപ്പിച്ചു.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് റയലിന്റെ തിരിച്ചുവരവ്. 37, 38 മിനിറ്റുകളിൽ അർദ ഗുളറും, വിനീഷ്യസ് ജൂനിയറുമാണ് റയലിന്റെ സ്കോറർമാർ.