രാ​​ജ്ഗീ​​ർ (ബി​​ഹാ​​ർ): രാ​​ജ്ഗി​​ർ: ഏ​​ഷ്യാ ക​​പ്പ് പു​​രു​​ഷ ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ക്ക് ജ​​യം. ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഏ​​ഴാം സ്ഥാ​​ന​​ക്കാ​​രു​​ം ഏ​​ഷ്യ​​യി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രു​​മാ​​യ ഇ​​ന്ത്യ 3-2ന് ​​ജ​​പ്പാ​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളും മ​​ൻ​​ദീ​​പ് സിം​​ഗി​​ന്‍റെ ഒ​​രു ഗോ​​ളു​​മാ​​ണ് ഇ​​ന്ത്യ​​ക്ക് ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

ക​​സാ​​ക്കി​​സ്ഥാ​​നെ 7-0ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ൽ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ ജ​​പ്പാ​​നെ ഇ​​ന്ത്യ​​ൻ സം​​ഘം ത​​ന്ത്ര​​പ​​ര​​മാ​​യ നീ​​ക്ക​​ത്തി​​ലൂ​​ടെ ത​​ള​​ച്ചു. പൂ​​ൾ എ​​യി​​ൽ ഇ​​ന്ത്യ ഇ​​ന്ന് അ​​വ​​സാ​​ന മ​​ത്സ​​രം ക​​സാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ക​​ളി​​ക്കും. ജ​​യം നേ​​ടി​​യാ​​ൽ സൂ​​പ്പ​​ർ 4ലേ​​ക്ക് തോ​​ൽ​​വി​​യ​​റി​​യാ​​തെ പ്ര​​വേ​​ശി​​ക്കാം.


നേ​​ര​​ത്തേ ക​​സാ​​ക്കി​​സ്ഥാ​​നെ 13-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ചൈ​​ന​​യാ​​ണ് ജ​​പ്പാ​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ലെ എ​​തി​​രാ​​ളി.

ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ 4-3ന് ​​ചൈ​​ന​​യെ തോ​​ൽ​​പി​​ച്ചി​​രു​​ന്നു. ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗി​​ന്‍റെ ഹാ​​ട്രി​​ക് പെ​​നാ​​ൽ​​റ്റി കോ​​ർ​​ണ​​റു​​ക​​ളാ​​ണ് ആ​​തി​​ഥേ​​യ​​ർ​​ക്ക് വി​​ജ​​യ​​വ​​ഴി ഒ​​രു​​ക്കി ന​​ൽ​​കി​​യ​​ത്. 20, 33, 47 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഹ​​ർ​​മ​​ൻ​​പ്രീ​​തി​​ന്‍റെ ഗോ​​ളു​​ക​​ൾ. 18-ാം മി​​നി​​റ്റി​​ൽ ജു​​ഗ്രാ​​ജ് സിംഗും ഇ​​ന്ത്യ​​ക്കാ​​യി ഗോ​​ൾ നേ​​ടി.