ബം​​ഗ​​ളൂ​​രു: ദു​​ലീ​​പ് ട്രോ​​ഫി സെ​​മി ഫൈ​​ന​​ൽ ലൈ​​ന​​പ്പാ​​യി. സെ​​പ്റ്റം​​ബ​​ർ നാ​​ലി​​ന് ന​​ട​​ക്കു​​ന്ന ആ​​ദ്യ സെ​​മി​​യി​​ൽ നോ​​ർ​​ത്ത് സോ​​ണ്‍ സൗ​​ത്ത് സോ​​ണി​​നെ നേ​​രി​​ടും. വെ​​സ്റ്റ് സോ​​ണും സെ​​ൻ​​ട്ര​​ൽ സോ​​ണും ത​​മ്മി​​ലാ​​ണ് ര​​ണ്ടാം സെ​​മി ഫൈ​​ന​​ൽ. നോ​​ർ​​ത്ത് സോ​​ണ്‍- ഈ​​സ്റ്റ് സോ​​ണ്‍ ക്വാ​​ർ​​ട്ട​​ർ മ​​ത്സ​​ര​​വും സെ​​ൻ​​ട്ര​​ൽ സോ​​ണ്‍- നോ​​ർ​​ത്ത് ഈ​​സ്റ്റ് സോ​​ണ്‍ മ​​ത്സ​​ര​​വും സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് നേ​​ടി​​യ നോ​​ർ​​ത്ത് സോ​​ണും സെ​​ൻ​​ട്ര​​ൽ സോ​​ണും സെ​​മി​​യി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടു​​ക​​യാ​​യി​​രു​​ന്നു.

നോ​​ർ​​ത്ത് ഈ​​സ്റ്റ് സോ​​ണി​​നെ​​തി​​രേ 347 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡാ​​ണ് സെ​​ൻ​​ട്ര​​ൽ സോ​​ണ്‍ നേ​​ടി​​യി​​രു​​ന്ന​​ത്. സെ​​ൻ​​ട്ര​​ൽ സോ​​ണ്‍ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് നാ​​ലി​​ന് 532 എ​​ന്ന നി​​ല​​യി​​ൽ ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്തു. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് സോ​​ണ്‍ 185ന് ​​പു​​റ​​ത്താ​​യി. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ സെ​​ൻ​​ട്ര​​ൽ സോ​​ണ്‍ ഏ​​ഴി​​ന് 331 എ​​ന്ന നി​​ല​​യി​​ൽ ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്തു. തു​​ട​​ർ​​ന്ന് നോ​​ർ​​ത്ത് ഈ​​സ്റ്റ് ആ​​റി​​ന് 200 എ​​ന്ന നി​​ല​​യി​​ൽ നി​​ൽ​​ക്കെ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഈ​​സ്റ്റ് സോ​​ണ്‍- നോ​​ർ​​ത്ത് സോ​​ണ്‍ മ​​ത്സ​​ര​​വും സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. നോ​​ർ​​ത്ത് സോ​​ണ്‍ നാ​​ലാം ദി​​നം നാ​​ലി​​ന് 658 എ​​ന്ന നി​​ല​​യി​​ൽ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്തു. പി​​ന്നാ​​ലെ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ൽ നോ​​ർ​​ത്ത് സോ​​ണി​​ന് 833 റ​​ണ്‍​സ് ലീ​​ഡാ​​യി​​രു​​ന്നു.



ദ​​ക്ഷി​​ണ​​മേ​​ഖ​​ല​​യെ ന​​യി​​ക്കാ​​ൻ മു​​ഹ​​മ്മ​​ദ് അ​​സ​​റു​​ദ്ദീ​​ൻ

മും​​ബൈ: നോ​​ർ​​ത്ത് സോ​​ണി​​നെ​​തി​​രാ​​യ ദു​​ലീ​​പ് ട്രോ​​ഫി സെ​​മി ഫൈ​​ന​​ലി​​ൽ ദ​​ക്ഷി​​ണ മേ​​ഖ​​ലാ ടീ​​മി​​നെ മ​​ല​​യാ​​ളി താ​​രം മു​​ഹ​​മ്മ​​ദ് അ​​സ​​റു​​ദ്ദീ​​ൻ ന​​യി​​ക്കും. ക്യാ​​പ്റ്റ​​നാ​​യി ആ​​ദ്യം തെ​​ര​​ഞ്ഞെ​​ടു​​ത്ത ഇ​​ന്ത്യ​​ൻ താ​​രം തി​​ല​​ക് വ​​ർ​​മ ഏ​​ഷ്യാ ക​​പ്പ് ടീ​​മി​​ലു​​ള്ള​​തി​​നാ​​ൽ ദു​​ലീ​​പ് ട്രോ​​ഫി​​യി​​ൽ നി​​ന്ന് പി​​ൻ​​മാ​​റി​​യ​​തോ​​ടെ​​യാ​​ണ് കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗീ​​ൽ ആ​​ല​​പ്പി റി​​പ്പി​​ൾ​​സ് നാ​​യ​​ക​​നാ​​യ മു​​ഹ​​മ്മ​​ദ് അ​​സ​​റു​​ദ്ദീ​​നെ ദ​​ക്ഷി​​ണ​​മേ​​ഖ​​ല നാ​​യ​​ക​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

ത​​മി​​ഴ്നാ​​ട് താ​​രം എ​​ൻ. ജ​​ഗ​​ദീ​​ശ​​നെ പു​​തി​​യ വൈ​​സ് ക്യാ​​പ്റ്റ​​നാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ണ്ട്. ദ​​ക്ഷി​​ണ മേ​​ഖ​​ല ടീ​​മി​​ലു​​ൾ​​പ്പെ​​ട്ട ത​​മി​​ഴ്നാ​​ട് സ്പി​​ന്ന​​ർ സാ​​യ് കി​​ഷോ​​റി​​ന് പ​​രി​​ക്കേ​​റ്റ​​തി​​നാ​​ൽ സെ​​മി​​ഫൈ​​ന​​ൽ മ​​ത്സ​​രം ന​​ഷ്ട​​മാ​​കും.