കാ​​ര്യ​​വ​​ട്ടം: വി​​ജ​​യ് വി​​ശ്വ​​നാ​​ഥി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ബൗ​​ളിം​​ഗി​​ന്‍റെ​​യും ഓ​​പ്പ​​ണ​​ർ അ​​ഭി​​ഷേ​​ക് നാ​​യ​​രു​​ടെ മി​​ക​​ച്ച ബാ​​റ്റിം​​ഗി​​ന്‍റെ​​യും ബ​​ല​​ത്തി​​ൽ കേ​​ര​​ളാ ക്രി​​ക്ക​​റ്റ് ലീ​​ഗ് (കെ​​സി​​എ​​ൽ) ട്വ​​ന്‍റി20​​യി​​ൽ കൊ​​ല്ലം സെയ്‌ലേ​​ഴ്സി​​ന് ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സി​​നെ​​തി​​രേ ഏ​​ഴു വി​​ക്ക​​റ്റി​​ന്‍റെ മി​​ന്നും ജ​​യം.

179 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ഇ​​റ​​ങ്ങി​​യ കൊ​​ല്ലം 17.3 ഓ​​വ​​റി​​ൽ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ല​​ക്ഷ്യം ക​​ണ്ടു. നാ​​ല് ഓ​​വ​​റി​​ൽ 28 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്നു വി​​ക്ക​​റ്റ് േന​​ടി​​യ വി​​ജ​​യ് ആ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. സ്കോ​​ർ: ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സ്: 20 ഓ​​വ​​റി​​ൽ 178/6. കൊ​​ല്ലം സെയ്‌ലേ​​ഴ്സ് 17.3 ഓ​​വ​​റി​​ൽ 181/3.

കളിമറന്ന് മധ്യനിര

ഇ​​ന്ന​​ല​​ത്തെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ടോ​​സ് നേ​​ടി​​യ കൊ​​ല്ലം ട്രി​​വാ​​ൻ​​ഡ്ര​​ത്തെ ബാ​​റ്റിം​​ഗി​​ന് അ​​യ​​ച്ചു. ട്രി​​വാ​​ൻ​​ഡ്ര​​ത്തി​​ന്‍റെ ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ​​ർ​​മാ​​ർ മി​​ക​​ച്ച തു​​ട​​ക്കം ന​​ൽ​​കി. വി​​ഷ്ണു​​രാ​​ജ്- കൃ​​ഷ്ണ​​പ്ര​​സാ​​ദ് കൂ​​ട്ടു​​കെ​​ട്ട് 8.4 ഓ​​വ​​റി​​ൽ 76 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. വി​​ജ​​യ് വി​​ശ്വ​​നാ​​ഥ് ട്രി​​വാ​​ൻ​​ഡ്രം ക്യാ​​പ്റ്റ​​ൻ കൃ​​ഷ്ണ​​പ്ര​​സാ​​ദി​​നെ എ​​ൽ​​ബി​​ഡ​​ബ്ല്യു​​വി​​ൽ കു​​ടു​​ക്കി​​യാ​​ണ് കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ച്ച​​ത്. 32 പ​​ന്തി​​ൽ ആ​​റ് ഫോ​​ർ ഉ​​ൾ​​പ്പെ​​ടെ 35 റ​​ണ്‍​സ് കൃ​​ഷ്ണ​​പ്ര​​സാ​​ദ് നേ​​ടി. സ്കോ​​ർ 97ൽ ​​നി​​ൽ​​ക്കേ ട്രി​​വാ​​ൻ​​ഡ്ര​​ത്തി​​നു ര​​ണ്ടാം വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. 25 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ര​​ണ്ടു ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 35 റ​​ണ്‍​സ് നേ​​ടി​​യ വി​​ഷ്ണു​​രാ​​ജും വി​​ജ​​യ്‌യുടെ പ​​ന്തി​​ൽ പു​​റ​​ത്ത്.

അ​​ബ്ദു​​ൾ ബാ​​സി​​തി​​നെ​​യും (2) വി​​ജ​​യ് പ​​വ​​ലി​​യ​​നി​​ലേ​​ക്ക് അ​​യ​​ച്ച​​തോ​​ടെ ട്രി​​വാ​​ൻ​​ഡ്രം 13 ഓ​​വ​​റി​​ൽ മൂ​​ന്നി​​ന് 105. എം. ​​നി​​ഖി​​ലി​​നെ (17 പ​​ന്തി​​ൽ 26) എ.​​ജി. അ​​ഖി​​ൽ വ​​ത്സ​​ൽ ഗോ​​വി​​ന്ദി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ സ​​ഞ്ജീ​​വ് സ​​തി​​രേ​​ശ​​നും (20 പ​​ന്തി​​ൽ 34) അ​​ഭി​​ജി​​ത് പ്ര​​വീ​​ണും (16 പ​​ന്തി​​ൽ 20) പു​​റ​​ത്താ​​കാ​​തെ ന​​ട​​ത്തി​​യ പോ​​രാ​​ട്ട​​മാ​​ണ് ട്രി​​വാ​​ൻ​​ഡ്രം സ്കോ​​ർ 178ൽ ​​എ​​ത്തി​​ച്ച​​ത്.

മറുപടി കൂട്ടുകെട്ട്‌

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ കൊ​​ല്ല​​ത്തി​​ന്‍റെ ഓ​​പ്പ​​ണിം​​ഗ് സ​​ഖ്യം വി​​ഷ്ണു വി​​നോ​​ദും അ​​ഭി​​ഷേ​​ക് ജെ. ​​നാ​​യ​​രും ചേ​​ർ​​ന്ന് അ​​ഞ്ചാം ഓ​​വ​​റി​​ൽ സ്കോ​​ർ 50 ക​​ട​​ത്തി. 33 റ​​ണ്‍​സെ​​ടു​​ത്ത വി​​ഷ്ണു വി​​നോ​​ദി​​നെ ആ​​സി​​ഫ് സ​​ലാം വി​​ഷ്ണു​​രാ​​ജി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. തു​​ട​​ർ​​ന്നെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ സ​​ച്ചി​​ൻ ബേ​​ബി മി​​ക​​ച്ച ബാ​​റ്റിം​​ഗ് ന​​ട​​ത്തി​​യ​​പ്പോ​​ൾ അ​​ഭി​​ഷേ​​ക് നാ​​യ​​ർ ശ​​ക്ത​​മാ​​യ പി​​ന്തു​​ണ ന​​ല്കി. ഇ​​രു​​വ​​രും ചേ​​ർ​​ന്നു​​ള്ള 74 റ​​ണ്‍​സി​​ന്‍റെ ര​​ണ്ടാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് കൊ​​ല്ല​​ത്തി​​ന്‍റെ വി​​ജ​​യ​​ത്തി​​ന് അ​​ടി​​ത്ത​​റ​​യി​​ട്ടു.


25 പ​​ന്തി​​ൽ നാ​​ല് ഫോ​​റും മൂ​​ന്ന് സി​​ക്സു​​മു​​ൾ​​പ്പെ​​ടെ 46 റ​​ണ്‍​സെ​​ടു​​ത്ത സ​​ച്ചി​​നെ ടി.​​എ​​സ്. വി​​നി​​ൽ അ​​ജി​​ത് വാ​​സു​​ദേ​​വ​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. 14-ാം ഓ​​വ​​റി​​ലെ ആ​​ദ്യ പ​​ന്തി​​ൽ ഒ​​രു റ​​ണ്‍​സ് എ​​ടു​​ത്ത് അ​​ഭി​​ഷേ​​ക് നാ​​യ​​ർ അ​​ർ​​ധ സെ​​ഞ്ചു​​റി തി​​ക​​ച്ചു.

15.2-ാം ഓ​​വ​​റി​​ൽ ആ​​ഷി​​ക് മു​​ഹ​​മ്മ​​ദ് (8 പ​​ന്തി​​ൽ 23) അ​​ജി​​ത് വാ​​സു​​ദേ​​വ​​ന്‍റെ പ​​ന്തി​​ൽ ക്ലീ​​ൻ ബൗ​​ൾ​​ഡ്. തു​​ട​​ർ​​ന്ന് ഷ​​റ​​ഫു​​ദ്ദീ​​നു​​മൊ​​ത്ത് അ​​ഭി​​ഷേ​​ക് കൊ​​ല്ല​​ത്തെ വി​​ജ​​യ​​ത്തി​​ലേ​​ക്കെ​​ത്തി​​ച്ചു.
47 പ​​ന്തി​​ൽ​​നി​​ന്ന് ര​​ണ്ട് സി​​ക്സും അ​​ഞ്ചു ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 60 റ​​ണ്‍​സു​​മാ​​യി അ​​ഭി​​ഷേ​​കും ആ​​റു പ​​ന്തി​​ൽ 15 റ​​ണ്‍​സു​​മാ​​യി ഷ​​റ​​ഫു​​ദ്ദീ​​നും പു​​റ​​ത്താ​​കാ​​തെ നി​​ന്നു.


ട്രി​വാ​ൻ​ഡ്രം ഒൗ​ട്ട്

കാ​ര്യ​വ​ട്ടം: കെ​സി​എ​ൽ ട്വ​ന്‍റി20 പോ​രാ​ട്ട​ത്തി​ന്‍റെ ര​ണ്ടാം സീ​സ​ണ്‍ നോ​ക്കൗ​ട്ട് കാ​ണാ​തെ അ​ദാ​നി ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ് പു​റ​ത്ത്. ഇ​ന്ന​ലെ ഏ​രീ​സ് കൊ​ല്ലം സെ​യ്ലേ​ഴ്സി​നെ​തി​രേ ഏ​ഴു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ട്രി​വാ​ൻ​ഡ്രം നോ​ക്കൗ​ട്ട് കാ​ണി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​ത്. എ​ട്ട് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ട്രി​വാ​ൻ​ഡ്ര​ത്തി​ന് ഇ​തു​വ​രെ ഒ​രു ജ​യം മാ​ത്ര​മാ​ണ് നേ​ടാ​ൻ സാ​ധി​ച്ച​ത്.

എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു ജ​യ​വും ഏ​ഴ് തോ​ൽ​വി​യു​മാ​യി ര​ണ്ട് പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ് ട്രി​വാ​ൻ​ഡ്രം. ശേ​ഷി​ക്കു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ലും ആ​റ് പോ​യി​ന്‍റി​ൽ എ​ത്താ​നേ ട്രി​വാ​ൻ​ഡ്ര​ത്തി​നു സാ​ധി​ക്കൂ. ലീ​ഗ് ടേ​ബി​ളി​ൽ ആ​ദ്യ നാ​ല് സ്ഥാ​ന​ക്കാ​രാ​ണ് നോ​ക്കൗ​ട്ടി​ൽ പ്ര​വേ​ശി​ക്കു​ക.