ഇന്ത്യന്‍ ബാസ്കറ്റ് ടീമില്‍ മൂന്നു മലയാളികള്‍
Thursday, July 10, 2025 2:30 AM IST
കോട്ടയം: ഈ മാസം 13 മുതല്‍ 20 വരെ ചൈനയിലെ ഷെന്‍ഷെന്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കുന്ന 31-ാമത് ഫിബ വനിതാ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ മൂന്നു മലയാളികള്‍ ഇടംനേടി. ആര്. ശ്രീകല, അനീഷ ക്ലീറ്റസ്, സൂസന് ഫ്ലോററ്റൈന് എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഗ്രൂപ്പ് എയില്‍ ചൈനീസ് തായ്പേയ്, കസാക്കിസ്ഥാന്‍, താഹിതി എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ മത്സരം 13ന് കസാക്കിസ്ഥാനെതിരേയാണ്.