റൊ​​സാ​​രി​​യോ: നീ​​ണ്ട 18 വ​​ര്‍​ഷ​​ത്തെ യൂ​​റോ​​പ്യ​​ന്‍ ക്ല​​ബ് ഫു​​ട്‌​​ബോ​​ള്‍ ജീ​​വി​​ത​​ത്തി​​നു​​ശേ​​ഷം അ​​ര്‍​ജ​​ന്‍റൈ​​ന്‍ താ​​രം എ​​യ്ഞ്ച​​ല്‍ ഡി ​​മ​​രി​​യ ത​​ന്‍റെ പ​​ഴ​​യ ടീ​​മാ​​യ റൊ​​സാ​​രി​​യോ സെ​​ന്‍​ട്ര​​ലി​​ല്‍ തി​​രി​​ച്ചെ​​ത്തി. 2022 ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ് അ​​ര്‍​ജ​​ന്‍റീ​​ന സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ല്‍ നി​​ര്‍​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച ഡി​​ മ​​രി​​യ, ത​​ന്‍റെ കു​​ട്ടി​​ക്കാ​​ല ക്ല​​ബ്ബാ​​യ റൊ​​സാ​​രി​​യോ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്താ​​ന്‍ നേ​​ര​​ത്തേ ആ​​ഗ്ര​​ഹി​​ച്ചി​​രു​​ന്ന​​താ​​ണ്.

എ​​ന്നാ​​ല്‍, മ​​യ​​ക്കു​​മ​​രു​​ന്നു ഗ്യാം​​ഗി​​ന്‍റെ ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ര്‍​ന്നു തീ​​രു​​മാ​​നം മാ​​റ്റി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ല​​സ്ഥാ​​ന ന​​ഗ​​ര​​മാ​​യ ബു​​വാ​​നോ​​സ് ആ​​രീ​​സി​​നു 300 കി​​ലോ​​മീ​​റ്റ​​ര്‍ വ​​ട​​ക്കു​​ള്ള റൊ​​സാ​​രി​​യോ മ​​യ​​ക്കു​​മ​​രു​​ന്ന് അ​​ധോ​​ലോ​​ക​​ങ്ങ​​ളു​​ടെ വി​​ഹാ​​ര​​കേ​​ന്ദ്ര​​മാ​​ണ്. 37കാ​​ര​​നാ​​യ ഡി​​ മ​​രി​​യ​​യെ ക്ല​​ബ് ഔ​​ദ്യോ​​ഗി​​ക​​മാ​​യി ആ​​രാ​​ധ​​ക​​ര്‍​ക്കു മു​​ന്നി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ചു.


നാ​​ലാം വ​​യ​​സി​​ല്‍ റൊ​​സാ​​രി​​യോ സെ​​ന്‍​ട്ര​​ലി​​നൊ​​പ്പം ചേ​​ര്‍​ന്നു പ​​ന്തു​​ത​​ട്ടി​​യാ​​ണ് ഡി​​ മ​​രി​​യ ലോ​​കോ​​ത്ത​​ര താ​​ര​​മാ​​യ​​ത്. റൊ​​സാ​​രി​​യോ​​യി​​ല്‍​നി​​ന്ന് 2007ല്‍ ​​പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ്ബാ​​യ ബെ​​ന്‍​ഫി​​ക്ക​​യി​​ല്‍ എ​​ത്തി. തു​​ട​​ര്‍​ന്ന് റ​​യ​​ല്‍ മാ​​ഡ്രി​​ഡ്, മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ്, പി​​എ​​സ്ജി, യു​​വ​​ന്‍റ​​സ് ടീ​​മു​​ക​​ള്‍​ക്കാ​​യി ക​​ളി​​ച്ചു. 2023ല്‍ ​​വീ​​ണ്ടും ബെ​​ന്‍​ഫി​​ക്ക​​യി​​ല്‍, അ​​വി​​ടെ നി​​ന്ന് കു​​ട്ടി​​ക്കാ​​ല ക്ല​​ബ്ബി​​ലേ​​ക്ക്. വ​​ന്ന വ​​ഴി മ​​റ​​ക്കാ​​തെ​​യു​​ള്ള മ​​ട​​ക്കം...