ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര ജാ​വ​ലി​ൻ മ​ത്സ​ര​മാ​യ എ​ൻ​സി ക്ലാ​സി​ക് കി​രീ​ടം സ്വ​ന്ത​മാ​ക്കി നീ​ര​ജ് ചോ​പ്ര. ബം​ഗ​ളൂ​രു​വി​ലെ ശ്രീ ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 86.18 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞാ​ണ് നീ​ര​ജ് ചോ​പ്ര ഒ​ന്നാ​മ​തെ​ത്തി​യ​ത്.

കെ​നി​യ​യു​ടെ ജൂ​ലി​യ​സ് യെ​ഗോ സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് 84.51 മീ​റ്റ​ർ ദൂ​രം കു​റി​ച്ച് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ശ്രീ​ല​ങ്ക​യു​ടെ റു​മേ​ഷ് പ​തി​രേ​ജ് 84.34 മീ​റ്റ​ർ എ​റി​ഞ്ഞ് മൂ​ന്നാം സ്ഥാ​നം നേ​ടി.


അത്‌ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ജെഎസ്‌ഡ​ബ്ല്യു സ്പോ​ർ​ട്സും ഒ​ളി​ന്പി​ക്സ് ജാ​വ​ലി​ൻ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വു​മാ​യ നീ​ര​ജ് ചോ​പ്ര​യും ചേ​ർ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നീ​ര​ജ് ചോ​പ്ര​യു​ടെ സ്വ​ദേ​ശ​മാ​യ ഹ​രി​യാ​ന​യി​ൽ ന​ട​ത്താ​ൻ നി​ശ്ചി​യി​ച്ചി​രു​ന്ന മ​ത്സ​രം പി​ന്നീ​ട് ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.