ചരിത്രം: ഇന്ത്യൻ വനിതകൾ ഏഷ്യാ കപ്പ് കളിക്കും
Sunday, July 6, 2025 12:49 AM IST
ചിയാങ്മായ്: യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ തായ്ലന്ഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി മലയാളി താരം മാളവിക അടങ്ങുന്ന ഇന്ത്യൻ വനിതകൾ 2026ലെ ഏഷ്യാ കപ്പ് ഫുട്ബോളിന് യോഗ്യത നേടി.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ വനിതകൾ യോഗ്യതാ റൗണ്ടിലൂടെ ഏഷ്യ കപ്പിലേക്ക് യോഗ്യത നേടുന്നത്.