ശ്രീകാന്ത് പുറത്ത്
Monday, July 7, 2025 12:47 AM IST
ടൊറന്റോ: കാനഡ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിയില്‍ പുറത്ത്. ഈ വര്‍ഷം രണ്ടാം ഫൈനലിന്റെ പടിവാതില്‍ക്കല്‍വച്ചാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ജാപ്പനീസ് താരം കെന്റ നിഷിമോട്ടോയോട് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ ശ്രീകാന്ത് തോല്‍വി വഴങ്ങി. ഒരു മണിക്കൂര്‍ 18 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-19, 14-21, 18-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി.