സൂപ്പര്‍ ലീഗ് കേരള: മഹാരാജാസ് ഗ്രൗണ്ടില്‍
Friday, July 11, 2025 2:50 AM IST
കൊച്ചി: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ കൊച്ചി ക്ലബായ ഫോഴ്സാ കൊച്ചിയുടെ മത്സരങ്ങള്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കു മാറ്റും.
ആദ്യ സീസണിലെ മത്സരങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു. ഗ്രൗണ്ട് വിട്ടുകിട്ടാനുള്ള തടസങ്ങളും ഗ്രൗണ്ട് പരിപാലനത്തിലെ കൂടിയ ചെലവുമാണ് തീരുമാനത്തിനു പിന്നില്‍.