ഫ്രിറ്റ്സ് ക്വാര്‍ട്ടറില്‍
Monday, July 7, 2025 12:47 AM IST
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ അമേരിക്കയുടെ അഞ്ചാം സീഡ് ടെയ്ലര് ഫ്രിറ്റ്സ് ക്വാര്‍ട്ടറില്‍. ഓസ്ട്രേലിയയുടെ ജോര്‍ദാന്‍ തോംസനെ പ്രീക്വാര്‍ട്ടറില്‍ മറികടന്നാണ് ഫ്രിറ്റ്സിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.
മത്സരത്തില്‍ 6-1, 3-0നു ഫ്രിറ്റ്സ് മുന്നിട്ടു നില്ക്കുമ്പോള് തോംസണ്‍ പരിക്കേറ്റു പുറത്തായി. ഇതോടെ ഫ്രിറ്റ്സിനു വാക്കോവര്‍ ലഭിച്ചു. ക്വാര്‍ട്ടറില്‍ റഷ്യയുടെ കാരെന് ഖച്ചനോവാണ് ഫ്രിറ്റ്സിന്റെ എതിരാളി. പോളണ്ടിന്റെ കാമില്‍ മജ്ച്ചര്സാക്കിനെ തോല്‍പ്പിച്ചാണ് ഖച്ചനോവ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 6-4, 6-2, 6-3.
വനിതാ സിംഗിള്‍സില്‍ റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവ 7-6 (7-3), 6-4നു ബ്രിട്ടന്റെ സോനയ് കാര്‍ട്ടലിനെ തോല്‍പ്പിച്ച് അവസാന എട്ടില്‍ ഇടം നേടി.