മും​​ബൈ: അ​​തി​​വേ​​ഗ​​ക്കാ​​രെ നി​​ര്‍​ണ​​യി​​ക്കു​​ന്ന പു​​രു​​ഷ വി​​ഭാ​​ഗം 100 മീ​​റ്റ​​റി​​ല്‍ അ​​നി​​മേ​​ഷ് കു​​ജു​​ര്‍ ദേ​​ശീ​​യ റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തി. ഗ്രീ​​സി​​ല്‍ ന​​ട​​ന്ന ഡ്രോ​​മി​​ന ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ സ്പ്രി​​ന്‍റ് ആ​​ന്‍​ഡ് റി​​ലേ മീ​​റ്റി​​ലാ​​ണ് അ​​നി​​മേ​​ഷ് ദേ​​ശീ​​യ റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ച​​ത്. 10.18 സെ​​ക്ക​​ന്‍​ഡി​​ല്‍ അ​​നി​​മേ​​ഷ് ഫി​​നി​​ഷിം​​ഗ് ലൈ​​ന്‍ ക​​ട​​ന്നു. 10.20 സെ​​ക്ക​​ന്‍​ഡി​​ല്‍ താ​​ഴെ ഫി​​നി​​ഷ് ചെ​​യ്യു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​ര​​നാ​​ണ് ഛത്തീ​​സ്ഗ​​ഡു​​കാ​​ര​​നാ​​യ അ​​നി​​മേ​​ഷ്.


ബം​​ഗ​​ളൂ​​രു​​വി​​ല്‍ ഈ ​​വ​​ര്‍​ഷം മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന ഇ​​ന്ത്യ​​ന്‍ ഗ്രാ​​ന്‍​പ്രീ​​യി​​ല്‍ ഗു​​രി​​ന്ദ​​ര്‍​വീ​​ര്‍ സിം​​ഗ് കു​​റി​​ച്ച 10.20 സെ​​ക്ക​​ന്‍​ഡ് എ​​ന്ന റി​​ക്കാ​​ര്‍​ഡാ​​ണ് 22കാ​​ര​​നാ​​യ അ​​നി​​മേ​​ഷ് തി​​രു​​ത്തി​​യ​​ത്. ഇ​​തോ​​ടെ 200, 4x100 റി​​ലേ എ​​ന്നീ ഇ​​ന​​ങ്ങ​​ള്‍​ക്കു പി​​ന്നാ​​ലെ 100 മീ​​റ്റ​​റി​​ലും ദേ​​ശീ​​യ റി​​ക്കാ​​ര്‍​ഡ് അ​​നി​​മേ​​ഷി​​ന്‍റെ പേ​​രി​​ലാ​​യി.