ല​ണ്ട​ന്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി​ക്കു​ശേ​ഷം റൂ​ട്ട് തെ​റ്റാ​തെ ഇം​ഗ്ല​ണ്ടി​ന്‍റെ പോ​പ്പ് സം​ഗീ​തം. ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഓ​പ്പ​ണ​ര്‍മാ​രാ​യ സാ​ക് ക്രൗ​ളി (18), ബെ​ന്‍ ഡ​ക്ക​റ്റ് (23) എ​ന്നി​വ​രെ സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ 44 റ​ണ്‍സ് ഉ​ള്ള​പ്പോ​ള്‍ ഇം​ഗ്ല​ണ്ടി​നു ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ല്‍, തു​ട​ര്‍ന്നു ക്രീ​സി​ല്‍ ഒ​ന്നി​ച്ച ഒ​ല്ലി പോ​പ്പും (44) ജോ ​റൂ​ട്ടും മൂ​ന്നാം വി​ക്ക​റ്റി​ല്‍ സെ​ഞ്ചു​റി (109) കൂ​ട്ടു​കെ​ട്ടു​മാ​യി ടീ​മി​നെ ക​ര​ക​യ​റ്റി. ചാ​യ​ക്കുശേ​ഷം തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ പോ​പ്പി​നെ പു​റ​ത്താ​ക്കി ര​വീ​ന്ദ്ര ജ​ഡേ​ജ ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു.

തു​ട​ർ​ന്ന് എ​ത്തി​യ ഹാ​രി ബ്രൂ​ക്കി​ന് (11) അ​ധി​കം ക്രീ​സി​ൽ തു​ട​രാ​ൻ സാ​ധി​ച്ചി​ല്ല. ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ന്തി​ൽ ബ്രൂ​ക്കി​ന്‍റെ വി​ക്ക​റ്റ് ഇ​ള​കി. എ​ന്നാ​ൽ, ജോ ​റൂ​ട്ടും (99 നോ​ട്ടൗ​ട്ട് ) ബെ​ൻ സ്റ്റോ​ക്സും (39 നോ​ട്ടൗ​ട്ട് ) ചേ​ർ​ന്ന് ഇം​ഗ്ല​ണ്ടി​നെ പ​തു​ക്കെ മു​ന്നോ​ട്ട് ന​യി​ച്ചു. റൂ​ട്ടി​ന് സെ​ഞ്ചു​റി​യി​ലേ​ക്ക് ഒ​രു റ​ണ്‍ അ​ക​ലം മാ​ത്ര​മു​ള്ള​പ്പോ​ൾ ഒ​ന്നാം ദി​നം മ​ത്സ​രം അ​വ​സാ​നി​ച്ചു. അ​പ്പോ​ൾ ഇം​ഗ്ല​ണ്ട് 83 ഓ​വ​റി​ൽ 251/4 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

ച​രി​ത്രം; റൂ​ട്ട് @ 3000

ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര ച​രി​ത്ര​ത്തി​ല്‍ 3000 റ​ണ്‍സ് തി​ക​യ്ക്കു​ന്ന ആ​ദ്യ താ​രം എ​ന്ന നേ​ട്ട​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ജോ ​റൂ​ട്ട്. ഇ​ന്ന​ലെ വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ 45ല്‍ ​എ​ത്തി​യ​പ്പോ​ഴാ​ണ് റൂ​ട്ട് 3000 റ​ണ്‍സ് തി​ക​ച്ച​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍താ​രം റി​ക്കി പോ​ണ്ടിം​ഗാ​ണ് (2555) ഇ​ന്ത്യ​ക്കെ​തി​രേ ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് റ​ണ്‍സി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് ച​രി​ത്ര​ത്തി​ല്‍ 3000 റ​ണ്‍സ് തി​ക​യ്ക്കു​ന്ന ആ​ദ്യ​താ​ര​വും റൂ​ട്ടാ​ണ്.


പ​ന്തി​നു പ​രി​ക്ക്

മ​ത്സ​ര​ത്തി​നി​ടെ വി​ര​ലി​നു പ​രി​ക്കേ​റ്റ ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ഋ​ഷ​ഭ് പ​ന്ത് മൈ​താ​നം​വി​ട്ടു. അ​തോ​ടെ ധ്രു​വ് ജു​റെ​ല്‍ വി​ക്ക​റ്റ് കീ​പ്പ് ചെ​യ്യാ​ന്‍ മൈ​താ​ന​ത്തെ​ത്തി. ഇം​ഗ്ലീ​ഷ് ഓ​പ്പ​ണ​ര്‍മാ​രാ​യ സാ​ക് ക്രൗ​ളി, ബെ​ന്‍ ഡ​ക്ക​റ്റ് എ​ന്നി​വ​രെ പു​റ​ത്താ​ക്കി​യ ക്യാ​ച്ച് എ​ടു​ത്ത​ശേ​ഷ​മാ​ണ് പ​ന്ത് പ​രി​ക്കേ​റ്റ് മൈ​താ​നം​വി​ട്ട​ത്. ര​ണ്ടു വി​ക്ക​റ്റും നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​ക്കാ​യി​രു​ന്നു.

ഇം​ഗ്ല​ണ്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്യാ​ച്ചു​ള്ള വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്ന നേ​ട്ട​ത്തി​ലും ഋ​ഷ​ഭ് പ​ന്ത് എ​ത്തി (40*). പാ​ക്കി​സ്ഥാ​ന്‍റെ ക​മ്രാ​ന്‍ അ​ക്മ​ലി​ന്‍റെ (39) റി​ക്കാ​ര്‍ഡാ​ണ് പ​ന്ത് തി​രു​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ മു​ന്‍ ക്യാ​പ്റ്റ​ന്‍ എം.​എ​സ്. ധോ​ണി​യാ​ണ് (36) പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത്.