ഇന്ത്യന്‍ ഫുട്ബോള്‍ ദുരിതത്തില്‍: ഛേത്രി
Thursday, July 17, 2025 2:04 AM IST
ബംഗളൂരു: ഇന്ത്യന്‍ ഫുട്ബോള്‍ രംഗം നിലവില്‍ വിഷമഘട്ടത്തിലാണെന്നു തുറന്നു പറഞ്ഞ് സൂപ്പര്‍ താരം സുനില്‍ ഛേത്രി.
ഐഎസ്എല്‍ 2025-26 സീസണ് നടക്കില്ലെന്ന പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ ഛേത്രിയുടെ തുറന്നു പറച്ചില്.
“ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവിലെ സാഹചര്യം വിഷമകരമാണ്. എന്റെ ക്ലബ്ബില്‍നിന്നു (ബംഗളൂരു എഫ്സി) മാത്രമല്ല, മറ്റു ക്ലബ്ബുകളിലെ കളിക്കാര്‍, സ്റ്റാഫ് അംഗങ്ങള്‍, ഫിസിയോസ് തുടങ്ങിയവരില്‍നിന്നെല്ലാം ആശങ്കയുടെ മെസേജുകള്‍ എനിക്കു ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്ബോള്‍ എക്കോസിസ്റ്റത്തിലെ എല്ലാവരും ആശങ്കയിലാണ്’’ - ഛേത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.