650 ദിനശേഷം ശ്രീശങ്കര്‍
Sunday, July 13, 2025 1:01 AM IST
പൂന: നീണ്ട 650 ദിനങ്ങളുടെ ഇടവേളയ്ക്കുശേഷം മലയാളി ലോംഗ്ജംപ് താരം മുരളി ശ്രീശങ്കര്‍ ജംപ് പിറ്റില്‍ പോരാട്ടത്തിനിറങ്ങി, സ്വര്‍ണവുമായി കളം വിട്ടു.
ഇന്നലെ പൂനയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ പുരുഷ വിഭാഗം ലോംഗ്ജംപില് 8.05 മീറ്റര്‍ കുറിച്ചാണ് ശ്രീശങ്കര്‍ സ്വര്‍ണത്തിലെത്തിയത്.
ഹാങ്ഷൗവില്‍ നടന്ന 2023 ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചശേഷം പാലക്കാട് സ്വദേശിയായ ശ്രീശങ്കര്‍ ഇറങ്ങുന്ന ആദ്യ പോരാട്ടവേദിയായിരുന്നു പൂനയിലേത്.
2023 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയെങ്കിലും കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് 2024 പാരീസ് ഒളിമ്പിക്സില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവന്നു.ശസ്ത്രക്രിയയ്ക്കു വിധേയനായ ശ്രീശങ്കര്‍, പൂനയിലെ സ്വര്‍ണത്തോടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.