കാള്സൻ ജയം
Monday, July 21, 2025 2:21 AM IST
ലാസ് വേഗസ്: ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്സ്ലാമില് ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്റെ തിരിച്ചുവരവ്.
ആദ്യറൗണ്ടില്‍ ഇന്ത്യയുടെ പ്രഗ്നാനന്ദയോട് പരാജയപ്പെട്ട കാള്സന്, പ്രഗ്നാനന്ദയെ കീഴടക്കി മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പ്ലേ ഓഫില്‍ പ്രവേശിച്ചു. ഹികാരു നാകാമുറയാണ് മൂന്നാം സ്ഥാന പ്ലേ ഓഫില്‍ കാള്‍സന്റെ എതിരാളി.
അഞ്ചാം സ്ഥാന പ്ലേ ഓഫില്‍ ഇന്ത്യയുടെ അര്ജുന് എറിഗയ്സി അമേരിക്കയുടെ ഫാബിയാനോ കരുവാനയെ നേരിടും. എട്ടു താരങ്ങള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ ഏഴാം സ്ഥാന പ്ലേ ഓഫിലാണ് പ്രഗ്നാനന്ദ.