രണ്ടാം പോരാട്ടം നാളെ ലോഡ്സിൽ
Thursday, July 17, 2025 11:54 PM IST
ലണ്ടൻ: ഇന്ത്യൻ വനിതകളും ഇംഗ്ലണ്ട് വനിതകളും തമ്മിലുള്ള മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം പോരാട്ടം നാളെ ലോഡ്സിൽ.
ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിനു ജയിച്ചിരുന്നു. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 258. ഇന്ത്യ 48.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 262.
64 പന്തിൽ മൂന്നു ഫോറും ഒരു സിക്സും അടക്കം 62 റൺസുമായി പുറത്താകാതെ നിന്ന ഇന്ത്യയുടെ ദീപ്തി ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്.