കിവീസ് ജയം
Wednesday, July 23, 2025 1:14 AM IST
ഹരാരെ: ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. ദക്ഷിണാഫ്രിക്കയെ ലീഗ് റൗണ്ടിലെ രണ്ടാം മത്സരത്തിലും കിവീസ് തോല്‍പ്പിച്ചു.
ഇന്നലെ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. സ്കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 134/8. ന്യൂസിലന്‍ഡ് 15.5 ഓവറില്‍ 135/3. അവസാന ലീഗ് മത്സരത്തില്‍ നാളെ ന്യൂസിലന്‍ഡ് ആതിഥേയരായ സിംബാബ്വെയെ നേരിടും.