ഡ്യൂറന്‍ഡ് കപ്പിനു കിക്കോഫ്
Wednesday, July 23, 2025 1:14 AM IST
കോല്‍ക്കത്ത: ഐഎസ്എല്‍ 2024-25 സീസണ് മരവിച്ചതിനിടെ ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ പോരാട്ടത്തിന് ഇന്നു കിക്കോഫ്.
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പിന്റെ 134-ാം എഡിഷന് ഇന്നു മുതല്‍ പന്തുരുളും. ഇന്നു നടക്കുന്ന സീസണ് ഓപ്പണിംഗ് മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ സൗത്ത് യുണൈറ്റഡിനെ നേരിടും.
ആറ് ഐഎസ്എല്‍ ക്ലബ്ബുകള്‍ മാത്രമാണ് ഇത്തവണ ഡ്യൂറന്‍ഡ് കപ്പില്‍ പങ്കെടുക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, മുഹമ്മദന്‍ എസ്സി, ജംഷഡ്പുര്‍ എഫ്സി, പഞ്ചാബ് എഫ്സി, ഈസ്റ്റ് ബംഗാള്‍ എന്നിവയാണ് ഐഎസ്എല്‍ വേദിയില്‍നിന്ന് ഡ്യൂറന്‍ഡ് കപ്പ് പോരാട്ടരംഗത്തുള്ളത്.
ഓഗസ്റ്റ് 23ന് കോല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍വച്ചാണ് 2025 സീസണ് ഡ്യൂറന്‍ഡ് കപ്പിന്റെ ഫൈനല്‍.