നാണംകെട്ട് പിച്ചിനെ പഴിച്ച് പാക്കിസ്ഥാൻ
Tuesday, July 22, 2025 2:22 AM IST
ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരന്പരയിലെ ആദ്യ ട്വന്റി20 മത്സരത്തിൽ വൻ തോൽവി വഴങ്ങി പാക്കിസ്ഥാൻ.
ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 19.3 ഓവറിൽ 110 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിംഗിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം ഭേദിച്ച ബംഗ്ലാദേശ് ഹോം ഗ്രൗണ്ടിൽ ഏഴു വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: പാക്കിസ്ഥാൻ: 19.3 ഓവറിൽ 110 റണ്‍സ്. ബംഗ്ലാദേശ്: 15.3 ഓവറിൽ 111/3.
34 പന്തിൽ 44 റണ്‍സെടുത്ത ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. പാക്കിസ്ഥാന്റെ ഏഴു ബാറ്റർമാർക്ക് രണ്ടക്കം കടക്കാനായില്ല. ആദ്യ എട്ടോവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 46 റണ്‍സെന്ന മോശം നിലയിൽനിന്നാണ് പാക്കിസ്ഥാൻ സ്കോർ നൂറുകടത്തിയത്.
മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ ഓപ്പണർ തൻസിദ് ഹസനെ (ഒന്ന്) നഷ്ടമായെങ്കിലും പർവേസ് ഹുസെയ്ന്റെ അർധ സെഞ്ചുറി ബംഗ്ലാദേശിനെ അനായാസ വിജയത്തിലെത്തിച്ചു.