തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​കൂ​​​ല​​​മാ​​​യ കാ​​​ല​​​വ​​​സ്ഥ​​​യെ മ​​​റി​​​ക​​​ട​​​ന്ന് റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ കു​​​ത്തൊ​​​ഴു​​​ക്കി​​​ന് സാ​​​ക്ഷ്യ​​​മാ​​​യി ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ​​​നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യം. സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ൽ ട്രാ​​​ക്കി​​​ലും ഫീ​​​ൽ​​​ഡി​​​ലും താ​​​ര​​​ങ്ങ​​​ൾ മി​​​ന്ന​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ തി​​​രു​​​ത്ത​​​പ്പെ​​​ട്ട​​​ത് ഏ​​​ഴു റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ.

ആ​​​ദ്യ ദി​​​ന​​​ത്തെ മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ കു​​​ത്തി​​​പ്പാ​​​ണ്. 77 പോ​​​യി​​​ന്‍റു​​​മാ​​​യി പാ​​​ല​​​ക്കാ​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​ത് നില്‍ക്കു​​​ന്പോ​​​ൾ 74 പോ​​​യി​​​ന്‍റോ​​​ടെ കോ​​​ട്ട​​​യം ര​​​ണ്ടാ​​​മ​​​തും ആ​​​തി​​​ഥേ​​​യ​​​രാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 66 പോ​​​യി​​​ന്‍റു​​​മാ​​​യി മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മു​​​ണ്ട്.

ഒ​​​ന്നാം ദി​​​നം ഏ​​​ഴു റി​​​ക്കാ​​​ർ​​​ഡ്

ഒ​​​ന്നാം ദി​​​നം കു​​​റി​​​ക്ക​​​പ്പെ​​​ട്ട ഏ​​​ഴു റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളി​​​ൽ നാ​​​ലെ​​​ണ്ണം പു​​​രു​​​ഷ​​​ൻ​​​മാ​​​രും മൂ​​​ന്നെ​​​ണ്ണം വ​​​നി​​​ത​​​ക​​​ളും സ്വ​​​ന്ത​​​മാ​​​ക്കി.

പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ 110 മീ​​​റ്റ​​​ർ ഹ​​​ർ​​​ഡി​​​ൽ​​​സി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ സി.​​​ മു​​​ഹ​​​മ്മ​​​ദ് ഫാ​​​യി​​​സ് (14.28 സെ​​​ക്ക​​​ൻ​​​ഡ്), ലോം​​​ഗ് ജം​​​പി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ സി.​​​വി. അ​​​നു​​​രാ​​​ഗ് ( 7.87 മീ​​​റ്റ​​​ർ), പോ​​​ൾ​​​വോ​​​ൾ​​​ട്ടി​​​ൽ ക​​​ണ്ണൂ​​​രി​​​ന്‍റെ കെ.​​​ജി. ജ​​​സ​​​ൻ (4.91 മീ​​​റ്റ​​​ർ) 4X100 റി​​​ലേ​​​യി​​​ൽ പാ​​​ല​​​ക്കാ​​​ട്(41.30 സെ​​​ക്ക​​​ൻ​​​ഡ്) എ​​​ന്നി​​​വ​​​രാ​​​ണ് പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​ത്.


വ​​​നി​​​ത​​​ക​​​ളു​​​ടെ 10,000 മീ​​​റ്റ​​​റി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ റീ​​​ബാ ആ​​​ൻ ജോ​​​ർ​​​ജ് (36 മി​​​നി​​​റ്റ് 51.30 സെ​​​ക്ക​​​ൻ​​​ഡ്), പോ​​​ൾ വോ​​​ൾ​​​ട്ടി​​​ൽ വ​​​യ​​​നാ​​​ടി​​​ന്‍റെ മ​​​രി​​​യാ ജെ​​​യ്​​​സണ്‍ (4.05 മീ​​​റ്റ​​​ർ), ഷോ​​​ട്ട് പു​​​ട്ടി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡി​​​ന്‍റെ വി.​​​എ​​​സ്. അ​​​നു​​​പ്രി​​​യ (13.26 മീ​​​റ്റ​​​ർ) എ​​​ന്നി​​​വ​​​രും റി​​​ക്കാ​​​ർ​​​ഡ് ബു​​​ക്കി​​​ൽ പേ​​​ര് കു​​​റി​​​പ്പി​​​ച്ചു.

വേ​​​ഗ താ​​​ര​​​ങ്ങ​​​ളാ​​​യി ജി​​​ഷ്ണു​​​വും ആ​​​ർ​​​ദ്ര​​​യും

സം​​​സ്ഥാ​​​ന​​​ത്തെ വേ​​​ഗ​​​മേ​​​റി​​​യ പു​​​രു​​​ഷ​​​താ​​​ര​​​മാ​​​യി പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ പി.​​​കെ. ജി​​​ഷ്ണു​​​പ്ര​​​സാ​​​ദും വ​​​നി​​​താ താ​​​ര​​​മാ​​​യി കൊ​​​ല്ല​​​ത്തി​​​ന്‍റെ കെ.​​​ ആ​​​ർ​​​ദ്ര​​​യും ഓ​​​ടി​​​യെ​​​ത്തി. ആ​​​വേ​​​ശം വാ​​​നോ​​​ള​​​മു​​​യ​​​ർ​​​ന്നു. പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ 100 മീ​​​റ്റ​​​റി​​​ൽ 10.68 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഫി​​​നി​​​ഷ് ചെ​​​യാ​​​താ​​​ണ് ജി​​​ഷ്ണു വേ​​​ഗ​​​താ​​​ര​​​മാ​​​യ​​​ത്.
പാ​​​ല​​​ക്കാ​​​ടി​​​ന്‍റെത​​​ന്നെ ആ​​​ർ.​​​ അ​​​ജി​​​ൻ (10.69 ) ര​​​ണ്ടാ​​​മ​​​തും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ ഡി.​​​ബി. ബി​​​ബി​​​ൻ (10.71) മൂ​​​ന്നാ​​​മ​​​തു​​​മെ​​​ത്തി.

വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ 11.87 സെ​​​ക്ക​​​ൻ​​​ഡി​​​ലാ​​​ണ് കെ.​​​ ആ​​​ർ​​​ദ്ര സ്വ​​​ർ​​​ണ​​​ത്തി​​​ന് അ​​​വ​​​കാ​​​ശി​​​യാ​​​യ​​​ത്.
ഇ​​​ടു​​​ക്കി​​​യു​​​ടെ എ.​​​ ആ​​​ര​​​തി (12.09) വെ​​​ള്ളി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ എ.​​​പി. ഷി​​​ൽ​​​ബി (12.10) വെ​​​ങ്ക​​​ല​​​വും സ്വ​​​ന്ത​​​മാ​​​ക്കി.