സാത്വിക്- ചിരാഗ് ഷെട്ടി സഖ്യം ഇന്നിറങ്ങും
Tuesday, July 22, 2025 2:22 AM IST
ചാങ്ഷൗവ്: ഇന്ത്യയുടെ മികച്ച പുരുഷ ഡബിൾസ് ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം ചൈന ഓപ്പണ്‍ സൂപ്പർ 1000 ബാഡ്മിന്റണ്‍ ടൂർണമെന്റ് മത്സരത്തിന് ഇന്നിറങ്ങും. ചാങ്ഷൗവിൽ ആരംഭിക്കുന്ന ടൂർണമെന്റ് വരാനിരിക്കുന്ന ലോക ചാന്പ്യൻഷിപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗം കൂടിയാണ്.
ഓഗസ്റ്റ് 25 മുതൽ 31 വരെ പാരീസിൽ നടക്കാനിരിക്കുന്ന ലോക ചാന്പ്യൻഷിപ്പിന് മുന്‍പുള്ള അവസാനത്തെ പ്രധാന ടൂർണമെന്റാണ് ചൈന ഓപ്പണ്‍. ജയം നേടി ആത്മവിശ്വാസത്തോടെ പാരീസിൽ മത്സരത്തിനിറങ്ങുകയാണ് ഇന്ത്യൻ സഖ്യത്തിന്റെ ലക്ഷ്യം. ലോക 15-ാം റാങ്കിലുള്ള സഖ്യം ഈ സീസണിൽ മൂന്ന് സെമിഫൈനലുകളിൽ എത്തിയിട്ടുണ്ട്.